Love Messages

തേടിയതെന്തോ അതു കിട്ടി.. കിട്ടിയതിനേ ഞാൻ കാത്തു വയ്ക്കട്ടെ ??
കനവുകളേ തഴുകിയുണർത്തിയ മുഖം തേടി ഞാൻ ഒരുപാട്‌ അലഞ്ഞു... ആരേയായിരുന്നൂ, എന്തിനേയായിരുന്നു എന്ന്‌ ഞാൻ അറിഞ്ഞില്ലാ.. എന്നാൽ ഇന്നു ഞാനറിയിന്നു... എന്നേ ആരോ അറിയിക്കുന്നു... അത്‌ നിന്റെ മുഖമായിരുന്നു...
നീയും ഞാനും, ഞാനും നീയും; എന്റെ ഹൃദയം എന്നോട്‌ മന്ത്രിക്കുന്നു, അത്‌ എന്നും അങ്ങനെ ആയിരിക്കുമെന്ന്‌...
ഞാൻ നിന്നേ ഇന്നലെത്തേക്കാളേറെ ഇന്ന്‌ സ്നേഹിക്കുന്നു.... നാളെ, ഇന്നത്തെക്കാളേറെ സ്നേഹിക്കും....
അകലങ്ങൾ നമ്മളേ അകറ്റിയാലും നീ എന്നും ഒരു മധുര സ്വപ്നമായ്‌ എന്റെ ഹൃദയത്തിന്റെ അടുത്തുണ്ടായിരിക്കും...
ജീവിന്റെ നാദമായി മനസ്സിന്റെ പൂമുഖത്തെ അണയാത്ത തിരിനാളമായ്‌ എന്റെ ഹൃദയത്തിലും നിശ്വാസത്തിലും നീ മാത്രമാണ്‌. നിനക്ക്‌ പകരമാകില്ലാ ഈ പ്രപഞ്ചത്തിൽ എനിക്ക്‌ മറ്റൊന്നും. നീ എന്റേതു മാത്രമാകുന്ന സുദിനത്തിനായ്‌ കാത്തിരിക്കുന്നൂ ഞാൻ....ഒരായിരം സ്നേഹാശംസകളോടേ....
എന്നേക്കാൾ എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവൾക്ക്‌; എന്നിൽ എൻ ജീവൻ ഉള്ളതുവരെ നിന്നെ എൻ ജീവന്റെ ജീവനായ്‌ സ്നേഹിക്കാം...
ചന്തനം ചാലിച്ച സന്ധ്യകളും അനന്തവിശാലമായ ആകാശവും നിറമുള്ള സ്വപ്നങ്ങളായി കടന്നുവരുമെൻ ഏകാന്ത നിദ്രയിൽ, എങ്കിലും ശോഭയുള്ളോരു ഓജസ്സായി വിളങ്ങീടും നിൻ വദനം എൻ ഹൃദയത്തിൽ
മായാത്ത വസന്തം പോലെ, മറയാത്ത നിഴല്‍ പോലെ, വാടാത്ത പൂക്കള്‍ പോലെ നിന്റെ ആ ചിരിക്കുന്ന മുഖവുമായി നീ എന്നും എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും
എനിക്ക് അറിയില്ല... എങ്ങനെ നിന്നോട് എന്റെ ഇഷ്ടം പറയണം എന്ന്... അതിനു ഒരു വഴിയെ ഞാന്‍ കാണുന്നുള്ളു ..." I LOVE YOU "