Vishu Messages

വിഷുപ്പക്ഷിപ്പാട്ടും, കണിത്തെളിച്ചവും, കൈനീട്ടത്തിളക്കവും പുത്തന്‍ കാലത്തിന്റെ ഐശ്വര്യം ആവട്ടെ....
സമ്പല്‍ സമൃദ്ധിയുടെ വിഷുക്കാലം ആശംസിക്കുന്നു..
കണിക്കൊന്നയും കണിവെള്ളരിയും പൊന്‍നാണയവും കോടിമുണ്ടും പുത്തന്‍ കാലത്തിന്റെ സമൃദ്ധിയാവട്ടെ ...വിഷുദിനാശംസകളോടെ
മേടമാസത്തിലെ പുലര്‍ കാലത്ത്, ഈറന്‍ ഉടുത്ത്, മനസ്സില്‍ നന്മ മാത്രം വിരിയുന്ന കണി കാണുവാന്‍ ആര്‍ക്കാണ് ആഗ്രഹം ഇല്ലാത്തത്? പടക്കം പൊട്ടിക്കുവാനും, കൈ നീട്ടം കിട്ടുവാനും ആരാണ് ആഗ്രഹിക്കാത്തത്? സന്തോഷത്തിന്റെയും, പ്രതീക്ഷയുടെയും, ആ കാലമാണ്, വിഷുക്കാലം
മേട മാസം വരവായി... ഉണ്ണിക്കണ്ണന്റെ പൊന്നരഞ്ഞാണം കൊന്നപ്പൂവായ് വിരിഞ്ഞു... കണി വെള്ളരിയും, കൊന്നപ്പൂവും, എങ്ങും സമ്പല്‍ സമൃദ്ധിയുമായി ഒരു വിഷുക്കാലം കൂടി... ഐശ്വര്യം നിറഞ്ഞ ഒരു വിഷുക്കാലം ആശംസിക്കുന്നു.