Junaid Aju gravatar
Name:Junaid Aju
Total Submissions:434
Average User Rating:
Most Active Category:Love SMS - 408 Message(s)

Given below are all the SMS messages contributed by our user Junaid Aju.

Sort By: Date Rating
  • പരസ്പരം പങ്കു വെച്ച നാളുകൾ

      "കാറ്റു സ്നേഹിച്ചതു പൂവിനെ
      പക്ഷെ ആ പൂവു സ്നേഹിച്ചതോ.. വണ്ടിനെയും
      പുതൂ വസന്തത്തിൽ പൂവിന്റെ തേൻ നുകർന്നു കൊണ്ടു വണ്ടു എവിടേക്കോ പറന്നകന്നു..
      ആ വേദനയിൽ പൂവിന്റെ ഓരോ ഇതളുകളും അടർന്നു വീണു അപ്പോഴും ആ ഭൂമിയിൽ ചിതറി കിടന്ന ഓരോ ഇതളുകളെയും തലോടികൊണ്ടിരുന്നു കാറ്റ്...

    • പരസ്പരം പങ്കു വെച്ച നാളുകൾ

        "മൗനം സംസാരിച്ചത്രയും ഇതുവരെ ഒരു വാക്കിനും പറഞ്ഞറിയിക്കാനായിട്ടില്ല...

      • പരസ്പരം പങ്കു വെച്ച നാളുകൾ

          "കണ്ണീരിനോട് എനിക്കെന്നും പിണക്കമാണ്... ചിലപ്പോഴെല്ലാം എന്റെ ദുഃഖങ്ങളെ കണ്ണീർ മറ്റുള്ളവർക്ക് ഒറ്റികൊടുകാറുണ്ട് ...

        • പരസ്പരം പങ്കു വെച്ച നാളുകൾ

            എന്റെ പ്രണയം
            ഒരു സ്വപ്നമാണ്
            ഉണരും മുമ്പേ
            കണ്ടു തീരാന് കൊതിച്ച്
            പാതി മുറിഞ്ഞ സ്വപ്നം

          • പരസ്പരം പങ്കു വെച്ച നാളുകൾ

              എന്റെ വാക്കുകൾ നിന്നെ വേദനിപ്പിക്കുന്നു
              വെങ്കിൽ. നീ അറിയുക നീ എന്നെ സ്നേഹിച്ചിരുന്നു എന്ന്... നീ വേദനിക്കുന്നു എന്നറിയുമ്പോൾ എന്റെ കണ്ണുകളിൽ കണ്ണുനീർ പോഴിയുന്നുയെങ്കിൽ നീ അറിയുക... നീ എന്നെ സ്നേഹിച്ചതിനെകാൾക്കൂടുതൽ... ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്ന്...

            • പരസ്പരം പങ്കു വെച്ച നാളുകൾ

                പിണക്കം " ഞാനൊന്നു മിണ്ടിയാൽ തീരാവുന്നതെയോള്ളൂ പക്ഷേ ഞാൻ മിണ്ടില്ല അവൻക്ക് മിണ്ടികുടെ
                നമ്മളിൽ പലരും ഇങ്ങനെയാണ് ....

              • പരസ്പരം പങ്കു വെച്ച നാളുകൾ

                  "വിധി" നിന്നെയെനിക്കു വഞ്ചനയുടെ
                  രൂപത്തിൽ നൽകുമ്പോൾ...
                  "കാലം" അനുഭവത്തിന്റെ രൂപത്തിൽ
                  വിധിയെ നിനക്കു നൽകും...

                • പരസ്പരം പങ്കു വെച്ച നാളുകൾ

                    ഉള്ളിലെ സ്നേഹം സത്യമായത് കൊണ്ട് മാത്രം കാര്യമില്ല... അത് ലഭിക്കുന്നവർക്ക് അത് മനസ്സിലാക്കാനുള്ള ഒരു മനസ്സും കുടി വേണം ...

                  • പരസ്പരം പങ്കു വെച്ച നാളുകൾ

                      മൌനം ഒരു കവിതയാണ്
                      മനോഹരമായ ഒരു ശിൽപമാണ്
                      ഒഴുകാതെ ഒഴുകുന്ന പുഴയാണ്
                      കേൾക്കാൻ കഴിയാത്ത സംഗീതമാണ്
                      മൌനം മധുരമാണ്
                      ഹൃദയം പറയാതെ പറയുന്ന പ്രണയമാണ്
                      പ്രാണനിൽ പിറക്കുന്ന വാക്കുകളാണ്
                      പറയാൻ മടിക്കുന്ന സ്നേഹമാണ്
                      മൌനം കാമുകനാണ് കാമുകിയുമാണ്
                      കാണാതെ കാണുന്ന സൗന്ദര്യമാണ്
                      ചതിക്കപ്പെടുന്ന
                      ആത്മാവിന്റെ വിങ്ങലാണ് ..........

                    • പരസ്പരം പങ്കു വെച്ച നാളുകൾ

                        പെയ്യാൻ മടിച്ചു നിന്ന
                        മേഘങ്ങൾക്ക് താഴെ
                        എന്റെ പ്രണയത്തെ ഞാൻ
                        തുറന്നു വിടുന്നു.
                        ഇനി മഴ പെയ്യുമ്പോൾ നിൻ
                        ജനാലകൾക്കു
                        ചാരെ ചെവിയോർത്തിരിക്കുക നീ...
                        നീ അറിയാതെ പോയ കഥകളും
                        കേൾക്കാതെ പോയ
                        വാക്കുകളും
                        മഴ നിനക്ക് പറഞ്ഞുതരും...
                        അപ്പോൾ ഒരു
                        തുള്ളി കണ്ണുനീർ
                        നിൻ മിഴിയറിയാതെ പെയ്താൽ
                        എന്റെ സ്നേഹത്തിന്റെ ആഴത്തെക്കുറിച്ചും
                        ഞാൻ
                        പറയാതെ തന്നെ നീ അറിയും....

                      • പരസ്പരം പങ്കു വെച്ച നാളുകൾ

                          സ്നേഹം കൊണ്ട് ആരെയും ചതിക്കാൻ ശ്രമിക്കരുത്.. അത് ജീവിതാവസാനം വെരെ ആ മനസ്സിനെ കരയിക്കും...

                        • പരസ്പരം പങ്കു വെച്ച നാളുകൾ

                            "മനസ്സ് എന്നെഒരു അവയവമില്ല "പക്ഷേ നോവിച്ചാൽ നോവുമതിന്..!

                          • പരസ്പരം പങ്കു വെച്ച നാളുകൾ

                              വേദനയോടെ ഞാൻ ഓർക്കുന്ന ചില നൊമ്പരങ്ങളുണ്ട് .....ആ നൊമ്പരങ്ങൾ ആണ് എന്റെ ജീവനും

                            • പരസ്പരം പങ്കു വെച്ച നാളുകൾ

                                സങ്കടങ്ങൾ മനസ്സിൽ കുന്നുകുടുമ്പോൾ സത്യത്തിൽ വല്ലാതങ്ങ് മടുത്തു പോവും ജീവിതം...

                              • പരസ്പരം പങ്കു വെച്ച നാളുകൾ

                                  സ്വപ്നങ്ങൾക്ക് അതിരില്ല. നഷ്ടങ്ങൾക്ക് കണക്കില്ല. എങ്കിലും ചിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട് . എന്നെ തൊൽപ്പിച്ചവരെ നോകിപോലും...

                                • പരസ്പരം പങ്കു വെച്ച നാളുകൾ

                                    നാളയുടെ മറവിയുടെ തീരത്ത്
                                    ഒരു പക്ഷെ
                                    നീ എന്നെ ഉപേക്ഷിച്ചേക്കാം......
                                    എങ്കിലും ഞാൻ സന്തേഷിക്കും
                                    എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചിട്ടാ
                                    ണല്ലോ...
                                    നീ എന്നെ ഉപേക്ഷിക്കുന്നത്....

                                  • പരസ്പരം പങ്കു വെച്ച നാളുകൾ

                                      കണ്ണീരിനെ ഒളിപ്പിക്കാൻ പഠിച്ച്
                                      കഴിഞ്ഞു
                                      അത് കൊണ്ട്
                                      ഇനി നിനക്കെന്നെ വേദനിപ്പിക്കാം
                                      എത്ര വേണമെങ്കിലും...
                                      അവസരങ്ങൾ ഞാനിനിയും തരാം
                                      നീ സന്തോഷിച്ചു
                                      കാണുമെങ്കിൽ മാത്രം....

                                    • പരസ്പരം പങ്കു വെച്ച നാളുകൾ

                                        ചിലനേരങ്ങളിൽ... നിശബ്ദത എന്നത് വെറുമൊരു സങ്കൽപം മാത്രമാണ് ശ്രദ്ധിച്ചാൽ കേൾക്കാം... വേദനയുടെ നെഞ്ചിടിപ്പ്..

                                      • പരസ്പരം പങ്കു വെച്ച നാളുകൾ

                                          മുഖത്തെ കറുപ്പ് നീക്കാൻ ചെലവിടുന്നസമയം
                                          മനസ്സിലെ കറുപ്പ് നീക്കാൻ ശ്രമിച്ചിരുന്നെങ്കിൽ
                                          ജീവിതം എത്രസുന്ധരമായേനെ...

                                        • പരസ്പരം പങ്കു വെച്ച നാളുകൾ

                                            ഒരു യാത്രാമൊഴി പോലും പറയാതെ ഓർമത്താളുകളിലേക്ക് നീ നടന്നകന്നപ്പോൾ വിളിക്കാൻ ഞാൻ മടിച്ചു. പക്ഷേ, തിരിഞ്ഞു നോക്കാമായിരുന്നു നിനക്ക് ഒരിക്കലെങ്കിലും.....

                                          • പരസ്പരം പങ്കു വെച്ച നാളുകൾ

                                              "അവളുടെ കൈയ്യിൽ നിന്നും കടം വാങ്ങിയ വാക്കുകൾ കോർത്ത്‌ ഞാൻ അവൾക്ക് സമ്മാനിച്ചു... ഒടുവിൽ കടം പെരുകിയപ്പോൾ ഞാനെന്റെ കവിതകൾ വിറ്റു... കുറച്ചു സ്വപ്നങ്ങളുടെ വിലക്ക്...

                                            • പരസ്പരം പങ്കു വെച്ച നാളുകൾ

                                                എന്റെ മൗനം പോലും മനസിലാക്കാൻ കഴിയാത്ത നിനക്ക് എങ്ങനയാ എന്റെ പ്രണയം മനസിൽ ആകുന്നത് ...

                                              • പരസ്പരം പങ്കു വെച്ച നാളുകൾ

                                                  മനസ്സ് തകരുന്ന വാക്കുകൾ
                                                  വാൾ പോലെ വിശീ
                                                  അവൾ നടന്ന് നീങ്ങിയപ്പോൾ
                                                  കണ്ണിരൊഴുകിയ കവിൾതടം
                                                  കൈവിരലിൽ തുടച്ച് കൊണ്ട്
                                                  ഞാനെടുത്ത പ്രതിജ്ഞയാണ്....
                                                  ഇന്നത്തെ എന്റെ ജീവിതം"

                                                • പരസ്പരം പങ്കു വെച്ച നാളുകൾ

                                                    'വന്നുപോകുന്നതിനെയും ഉദിച്ചസ്തമിക്കു
                                                    ന്നതിനെയുമല്ല ഞാൻ സ്നേഹിച്ചിരുന്നത്.."
                                                    ഈ സത്യം നീ മനസ്സിലാക്കിയിരുന്നെങ്കില് ഞാനിന്നു നിന്റെ ഓര്മകളുമായി അലയേണ്ടതില്ലായിരുന്നു...
                                                    ഞാന് എന്റെ നെഞ്ചില് കൈവെക്കുമ്പോള് നിനക്ക് നോവില്ലായിരുന്നു...!!

                                                  • പരസ്പരം പങ്കു വെച്ച നാളുകൾ

                                                      "മൗനം സ്നേഹമോ ? അറിയില്ല പക്ഷെ
                                                      ഉള്ളില് കടലോളം സ്നേഹം സൂക്ഷിക്കുമ്പോഴും,
                                                      'സ്നേഹമില്ല ' എന്ന് കേള്കേണ്ടിവരുന്ന മനസിന്റെ
                                                      വേദനയാവം ഒരുപക്ഷെ മൗനം...!

                                                    • പരസ്പരം പങ്കു വെച്ച നാളുകൾ

                                                        ''' നീ എന്ന അക്ഷരങ്ങൾക്കിടയിൽ ഒളിച്ചിരിക്കാനാണ് ഞാനെന്ന വാക്കുകൾക്ക് ഏറെ ഇഷ്ടം...

                                                      • പരസ്പരം പങ്കു വെച്ച നാളുകൾ

                                                          ഒരു പക്ഷേ ..നമ്മുടെ തലയിണകള്ക്ക് മാത്രമെ അറിയൂ..
                                                          നാം മറ്റുള്ളവര്ക്ക് മുന്നില് മറച്ച് പിടിച്ച ചില വേദനകളുടെ കണക്ക്....

                                                        • പരസ്പരം പങ്കു വെച്ച നാളുകൾ

                                                            അടുപ്പമുളളവർ നിങ്ങളുടെ സാമിപ്യം ആഗ്രഹിക്കുമ്പോൾ ഒരിക്കലും തിരക്കാണെന്ന് കാരണം പറഞ്ഞ് അവരിൽ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുക .
                                                            ലോകം മുഴുവന് നിങ്ങളുടെ കാൽ കീഴിലായിരിക്കാം.
                                                            പക്ഷേ.
                                                            അവരുടെ ലോകമെന്നത് നിങ്ങള് മാത്രമായിരിക്കും.
                                                            ഒരു നിമിഷത്തെ അവഗണന മതി, ഒരു യുഗം കൊണ്ട് പടുത്തുയർത്തിയ സ്നേഹവും വിശ്വാസവും തകര്ത്തു കളയാന്..

                                                          • athyamayi thoniya oruistam

                                                              Yente Jeevithathile Sarva Nashtangalku Pinnilum
                                                              "Avalaan "
                                                              Yennn Mattullavar Paranjaappol Polum Avalod Yenik
                                                              Yaadhoru Veruppum Thonniyilla
                                                              kaaranam
                                                              Mattullavar Kandirunnath Yente
                                                              Nashtangal Mathram Aayirunnu Pakshe Aaaa Nashtangalku Pinnilum Manoharamaaya Swapnangal Undaayirunnu Yennum
                                                              Ava Nalkiyath Aval Aayirunnuvennum Yenikk Maathrame ariyuuu.
                                                              ,Pinnengane Njaaan Avale Marakkum,

                                                            • പരസ്പരം പങ്കു വെച്ച നാളുകൾ

                                                                ഒറ്റപ്പെടുന്നു എന്ന് നിനക്ക് എന്നെങ്കിലും തോന്നുന്ന ആ ഒരു നിമിഷം.....
                                                                അന്ന് മാത്രം നീ ഒന്ന് തിരിഞ്ഞു നോക്കണം..
                                                                നീ ഒറ്റപ്പെട്ടുപോയ ആ വിജനമായ വഴിയില് നിനക്ക് പിന്നിലായി ഞാന് ഉണ്ടാവും .... നിന്നെയും കാത്ത്.....