ajinafa gravatar
Name:ajinafa
Total Submissions:3
Average User Rating:
Most Active Category:SMS Jokes - 1 Message(s)

Given below are all the SMS messages contributed by our user ajinafa.

Sort By: Date Rating
  • ഒരു ചെറിയ സംശയം

      ഒരു ചെറിയ സംശയം

      നമ്മുടെ ഗോഡ്‌ഫാദര്‍ സിനിമയില്‍. കനകയുടെ ക്ലാസ്സില്‍ ആണ് ജഗദീഷും മുകേഷും,

      പടികുന്നത് എന്ന്വീടുകരോട് അവള്‍ പറയുന്നുണ്ട് ചിലപ്പോ ജഗദീഷിനെ രക്ഷപെടുത്താന്‍ വേണ്ടി പറഞ്ഞതായിരിക്കും

      എന്തായാലും കഥയുടെ ഫ്ലാഷ്ബാക്ക് ഇലേക്ക് പോയാല്‍, .. തിലകന്റെ അനിയന്‍ ആണ് മുകേഷ്‌

      തിലകന്‍റെ കല്യാണപെണ്ണായിരുന്നു കനകയുടെ അമ്മ.. പക്ഷെ കല്യാണം നടന്നില്ല.. അന്ന് അടിയായി മുകേഷിന്‍റെ അമ്മ മരിച്ചു.. അഞ്ഞൂറാന്‍ ജയിലിലും പോയി.. പെണ്ണിനെ കനകയുടെ അച്ഛന് കെട്ടിച്ചും കൊടുത്തു "അപ്പോ മുകേഷ്‌ എങ്ങനെ ഉണ്ടായി

      !!!!!"

      ഇനി തിലകന്‍റെ കല്യാണത്തിന് മുന്‍പാണ്‌ മുകേഷ്‌ ജനിച്ചത് എങ്കില്‍.. മുകേഷും കനകയും എങ്ങനെ ഒരേ ക്ലാസ്സില്‍ വന്നു

      മുകേഷ്‌ സ്കൂളില്‍ തോറ്റു പോയോ

      ഇ ചോദ്യത്തില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ മാപ്പകുക....

    • friendship

        ജീവിതത്തിന്റെ പാത എത്ര പിന്നിട്ടാലും എന്റെ അരികിൽ കൈയ്യത്തും ദൂരത്ത് നീയുണ്ടാവും...

        തമ്മിലുള്ള അകലത്തിനു സ്നേഹമെന്ന പേരു കൊടുത്ത് ആ സ്നേഹത്തെ നെഞ്ചോട് ചേർത്ത് പിടിച്ച് നടക്കാം ചാങ്ങാതി ഇനിയും ഒത്തിരി ദൂരം....

      • വേര്‍പാട്

          പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നരോ വിളിച്ചു എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. അതിലും ആഴത്തിലുള്ള ഒരു നൊമ്പരം. എന്തെന്നറിയാത്ത, അകാരണമായ ഒരു നൊമ്പരം. എത്ര പേര് ഇതില്‍കൂടികടന്നുപോയിട്ടുണ്ട് എന്ന് അറിയില്ല.. പക്ഷെ അങ്ങനെ ഒന്നുണ്ട്! ആരെ ഓര്‍ത്തോ എന്തിനെ ഓര്‍ത്തോ എന്ന് മനസ്സിലാവാന്‍ പോലും പറ്റാറില്ല. ആകെ അറിയുന്നത് നെഞ്ച് വല്ലാതെ പിടയുന്നുന്ടെന്നുമാത്രമാണ്. ഒന്നും പ്രത്യേകിച്ച് സംഭവിച്ചില്ല…വിഷമിക്കാന്‍! പക്ഷെ… എന്നിട്ടും.. ഹൃദയം കീറി മുറിക്കുന്ന പോലെ ഒരു തോന്നല്‍…

          ബോധമനസ്സിന് ഒരു ചോദ്യചിഹ്നം ആണ് ഇതു… എന്തിനുവേണ്ടി വേദനിക്കുന്നുഞാന്‍

          ഒരു പക്ഷെ അബോധമനസ്സിന്നു അറിയുമായ്‌ഇരിക്കും ഉത്തരം! മനസ്സ്…പിടിതരാതെ കുതറി മാറുന്നു… ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നു പറയാറുള്ളത് എത്ര അര്‍ത്ഥവത്താണ് ഇപ്പൊ… 100പേരുടെ ഇടയില്‍ നില്‍ക്കുകയാണെങ്കില്‍ പോലും ഈ അവസ്ഥയില്‍ ഞാന്‍ തനിച്ചാനെന്നു ഒരു തിരിച്ചറിയല്‍… ആ തിരിച്ചറിയല്‍ ഈ നൊമ്പരത്തിന്റെ ആഴം വീണ്ടും കൂട്ടുന്നു!

          ഒന്നും ചെയ്യാന്‍ തോന്നുന്നില്ല. ചിന്തകളെ കടിഞ്ഞാണിട്ടു വീണ്ടും സന്തോഷം തിരിച്ചു കൊണ്ടുവരാന്‍ തോന്നുന്നില്ല. അവിടെ തന്നെ മരവിച്ചുനില്‍ക്കുന്നു. ശരീരമോ മനസ്സോ അനുവദിക്കുന്നില്ല. ആ വേദനയില്‍ഒരുസുഖമുണ്ടോ? അതോആ മരവിപ്പ് എന്‍റെ മനസ്സിനെ മുഴുവനായുംകീഴ്പപെടുതിയോ

          അറിയില്ല…പക്ഷെ അതെന്നെ ശ്വാസം മുട്ടിക്കുന്നു എന്ന് മാത്രം ഞാന്‍ അറിയുന്നു!