shiya gravatar
Name:shiya
Total Submissions:7
Average User Rating:
Most Active Category:Love SMS - 7 Message(s)

Given below are all the SMS messages contributed by our user shiya.

Sort By: Date Rating
  • എന്‍റെ ലോകം

      മനസ്സിന് സഞ്ചരിക്കാനുള്ള വഴികള്‍ ഒരുപാടുണ്ട്.

      എങ്കിലും അത് പോകണമെന്ന് ആഗ്രഹിക്കുന്ന വഴിയോ......

      നിന്നിലെക്കവസാനിക്കുന്ന വഴിയിലൂടെ.

      ഓര്‍മ്മകള്‍ക്ക് പങ്കു വെക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.

      എങ്കിലും മനസ്സില്‍ നിറയ്ക്കാന്‍ അവയിഷ്ടപ്പെടുന്നത് നീയെന്ന സത്യത്തെ മാത്രം.

      സ്വപ്നങ്ങള്‍ക്ക് നിറം നല്‍കാന്‍ മറ്റൊരു വലിയ ലോകമുണ്ട്.

      എങ്കിലും അത് തുലാഭാരം നടത്തുന്നതോ നിനക്ക് വേണ്ടി മാത്രം.

      ഇങ്ങനെ,

      നീ എന്നില്‍ അലിഞ്ഞു ഞാനായി മാറിക്കൊണ്ടിരിക്കുന്നു.

      ഇന്നലെയെ ഓര്‍ക്കുന്നതും,

      ഇന്നില്‍ ജീവിക്കുന്നതും,

      നാളെയെ കുറിച്ച് ചിന്തിക്കുന്നതും

      എല്ലാം ഇപ്പോള്‍ നീയെന്ന ഞാനില്‍ നിന്ന് തുടങ്ങി............................

    • എന്‍റെ ലോകം

        എന്റെ പ്രണയം നിന്റെ സ്വന്തം.

        ഞാന്‍ അറിയാതെ

        എന്റെ അനുവാദമില്ലാതെ

        നീ എന്റെ ജീവിതത്തിലേക്ക് വന്നു.

        നീ എനിക്ക് കാണിച്ച സ്നേഹത്തിന്റെ ലോകത്തിലേക്ക്‌

        നിന്റെ കൈ പിടിച്ചു ഞാന്‍ കയറിയപ്പോള്‍

        ഞാന്‍ അറിഞ്ഞില്ല അതിലൂടെ നീയെന്റെ ആത്മാവിനെ നിന്റെ സ്വന്തമാക്കിയെന്ന്.

        ഒപ്പം എന്റെ പ്രണയത്തെയും.

        അങ്ങനെ എന്റെ പ്രണയം നിന്റെ സ്വന്തമായി.

        എന്റെ രാവുകള്‍ അതിലൂടെ എന്റെ നിദ്രയും ഇപ്പോള്‍ നീ നിന്റെയാക്കി.

        സ്വപ്നങ്ങളായി വന്നു നീ എനിക്ക് നിദ്രയില്‍ പോലും തനിച്ചാക്കിയില്ല.

        എന്റെ ഏകാന്തതയെ നീ സ്നേഹിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അറിഞ്ഞതേയില്ല

        എന്റെ നിദ്രകളെ സ്വന്തമാക്കാനാണ് നീ ശ്രമിക്കുന്നതെന്ന്.

        എന്റെ ഓര്‍മ്മകളെയും നീ നിന്റെയാക്കി.

        മരുഭൂമിയായിരുന്ന എന്റെ മനസ്സില്‍ സ്നേഹമെന്ന വിത്ത് വിതച്ച് തളിരണിയിച്ച്

        പൂക്കള്‍ നിറച്ച് നീ നിന്നെ തന്നെ അതിലെ സുഗന്ധത്തിലും ചന്തത്തിലും നിറച്ച്

        അങ്ങനെ എന്റെ ഓര്‍മ്മകളെ നീയൊരു പൂന്തോട്ടമാക്കി

        നീ നിന്റെ സ്വന്തമാക്കി.

        എന്റെ വാക്കുകളില്‍

        ചിന്തകളില്‍

        ഓര്‍മ്മകളില്‍

        ദിവസങ്ങളില്‍

        സ്വപ്നങ്ങളില്‍

        ഒക്കെ നീ കടന്നു വന്ന് ഞാന്‍ കാണാത്ത അറിയാത്ത നന്മയുടെ ലോകത്തേക്ക് നീയെന്നെ കൊണ്ടുപോയി.

        കണ്ണീരണിഞ്ഞ, വാടി വീണ, നിറമില്ലാതിരുന്ന

        എന്റെ മനസ്സെന്ന പൂവിനെ

        ഞാനെന്ന വീണപൂവിനെ

        സ്നേഹമെന്ന വലിയ നന്മയിലൂടെ നവജീവന്‍ നല്‍കിയ

        നീ എന്ന ചെറിയ വലിയ അക്ഷരത്തെ

        എഴുതാതെ എനിക്കൊരിക്കലും

        എന്റെ വാക്കുകള്‍ അവസാനിപ്പിക്കാനാവില്ല.

        ജീവിതം മുഴുവനും നിനക്ക് വേണ്ടിയായാല്‍ പോലും തീരില്ല എന്റെയീ കടം.

        നിന്നോടുള്ള ഈ സ്നേഹത്തിന്റെ കടം.

        തീര്‍ത്താലും തീരാത്ത കടം.

      • എന്‍റെ ലോകം

          പ്രണയദിനം ആഘോഷിക്കുന്ന ഈ സുദിനത്തിൽ

          സ്നേഹിക്കുന്ന എല്ലാവർക്കും.. സ്നേഹിച്ചു പണികിട്ടിയ എല്ലാവർക്കും... പണി കിട്ടിക്കൊണ്ടിരിക്കുന്നവർക്കും... സ്നേഹിച്ചു തീരാത്ത ആദ്മാക്കൾക്കും.... സ്നേഹം പങ്കുവയ്ക്കുന്ന ഹ്രദയങ്ങൾക്കും

          വിരഹ വേദന അനുഭവിക്കുന്ന മനസുകൾക്കും... പ്രണയ സ്വപ്ങ്ങളിൽ പാറിനടക്കുന്ന എല്ലാ പറവകൾക്കും... വേണ്ടി ഞാൻ ഈ കൊച്ചു കവിത സമർപ്പിക്കുന്നു

          പ്രണയദിന ആശംസകളോടെ

        • എന്‍റെ ലോകം

            പ്രണയത്തിന്‍ ജാലക വാതില്‍ തുറന്നു ഞാന്‍ ..

            കാത്തിരിക്കുന്നു നിനക്കുവേണ്ടി.

            പ്രിയനേ നീയെന്‍ അരികില്‍ വരൂ ...

            നുകരു പ്രണയത്തിന്‍ തേന്‍ തുള്ളികള്‍.

            എന്‍ മനസ്സിന്‍ മലര്‍വാടിയില്‍ വിരിയുന്ന ...

            അഴകുള്ള പനിനീര്‍ പൂവാണുനീ.

            മഴവില്ലിന്‍ നിറമുള്ള നിന്‍ പ്രണയം ...

            എന്നില്‍ സുഖമുള്ള നോവായി നീറി പടരുന്നു.

            മഞ്ഞു പെയ്യുന്ന രാത്രിയില്‍ പ്രണയമാം കുളിര്‍ കാറ്റില്‍

            നിന്‍ മാറിലെ ചുടില്‍ ഒരു നിശ്ശാശലഭം പോല്‍ ഞാന്‍ മയങ്ങവേ..

            ഇ കോടമഞ്ഞിന്‍ താഴ്വരയില്‍ എന്നെ തനിച്ചാക്കി ...

            എന്‍ പ്രിയനേ നീ എങ്ങുപോയ്മറഞ്ഞു.

            നഷ്ടങ്ങളെ ഞാന്‍ ഒരുപാടു സ്നേഹിക്കുന്നു കാരണം ...

            എന്‍റെ സ്വപ്നങ്ങള്‍ ആയിരുന്നു എന്‍റെ ...

            ഓരോ നഷ്ടങ്ങളും. എങ്കിലും പ്രിയനേ ...

            പ്രണയത്തിന്‍ ജാലക വാതില്‍ തുറന്നു ഞാന്‍ ..

            കാത്തിരിക്കുന്നു നിനക്കുവേണ്ടി.

          • pranayam enthanu

              Ente koottukare Ningal prannayikunnavar Anno Venda Ketto Athu Ningale illathakkum virham oru vedhanaya athu anubhavikannam ennullavar pranayikannam Pennu Aval oru vikara jeeviyanu Enne Enik Parayan Kazhiyum Njan Pranayichirunu Orupadu Pera athu Kondu Parayukaya aval marannu innu enna kuttam parayilla karannam avark vedath snehamallayirunu .......... Ningaluda life ningalk ok

            • MY DEAR CHAMI

                Hello chami nee evida undan varum menna paranju poyathalle nee entha thiraka vara vayikunnath njan iveda ullathu nee maranno varum alle varu enna vishasam ,,,,,,,,,,,,,,, ..................

              • I love you lakshmi

                  ninak ipol enna verupanu alle pakshe ninak ariyo njan ninna snehichath manasu konda athu nee ariyan vayikaruth inne ithu pole ninna snehikan arengilu undavum ennu ninak thonunnangil aa divasam ninak ennudu parayam ithanu sneham ennu