sarathmon gravatar
Name:sarathmon
Total Submissions:29
Average User Rating:
Most Active Category:Love SMS - 29 Message(s)

Given below are all the SMS messages contributed by our user sarathmon.

Sort By: Date Rating
  • ORU PRANAYAM INIYUM BHAKKIVACHU

      സായന്തനത്തിന്റെ ജാലകവാതിലില്‍,

      വാര്‍മഴവില്ലു നിറഞ്ഞനേരം....

      ഓര്‍ മ്മയില്‍ തെളിയുന്നുപോയകാലം.....

      ആമലര്‍ വാടിയും പൂത്തമരങ്ങളും,

      ആമലര്‍ ചൂടിയ പാവമെന്‍ തോഴിയും,

      എനിക്കായ് മീട്ടിയതന്ത്രിതന്നീണവും,

      മറക്കില്ല ഞാന്‍ സഖീ നേരിന്റെ നാള്‍ വരെ ....

      പ്രിയസഖി എന്തിനോ പ്രണയിച്ചിരുന്നു നാം,

      ജീവിതയാത്രയില്‍ ഓര്‍ മ്മിക്കുവാന്‍ ..

      എന്‍സഖി എപ്പൊഴൊ കലഹിച്ചിരുന്നു നാം,

      തീവ്രതയാര്‍ന്നൊരു നൊമ്പരമായ് ..

      വിധിയുടെ കൈകളാല്‍ വേര്‍പിരിഞ്ഞെങ്കിലും,

      ആത്മാവില്‍ നിറയുന്നു ദീപ്തസ്നേഹം ......

      നിറവാര്‍ന്ന മഞ്ഞിന്‍ കണങ്ങള്‍ പോലെ,

      ശരത് കാല മേഘവിശുദ്ധിപോലെ ......

      sarathmon 00971529462432

    • vakkukalil snehathinte ozhukk

        നമ്മുടെ ഹൃദയങ്ങള്‍ തമ്മിലുള്ള

        വിടവുകള്‍ക്കിടയിലൂടെ

        ' ഞാന്‍ 'എന്ന വാക്കിന്റെ

        വേരുകള്‍

        ശക്തി പ്രാപിക്കുന്നു.

        മരണത്തിലേക്കൊഴുകുന്ന

        നദിയുടേതെന്ന പോലെ

        വാക്കുകളില്‍

        സ്നേഹത്തിന്റെ ഒഴുക്ക്

        വറ്റി വരുന്നു.

        ഉടഞ്ഞ പളുങ്കു പാത്രത്തിന്റെ

        കൂര്‍ത്തമുനകള്‍

        വീണ്ടും വീണ്ടും

        കുത്തിനോവിക്കുന്നു.

        sarathmon 00971529462432

      • njanenna pranaya jadam

          ഇരുളും വെളിച്ചവും

          ഇടകലരുന്ന,

          പ്രണയത്തിന്‍റെ ഈ

          ഇരുണ്ട ഇടനാഴിയില്‍

          പിന്നെയും, ഞാന്‍

          തനിച്ചാകുന്നു.

          പ്രണയം വിതച്ചവന്റെ

          കൈക്കുമ്പിളില്‍

          ബാക്കിയാകുന്നത്,

          ശാപങ്ങളുടെ

          മുറിപ്പാടുകള്‍

          മാത്രം!

          നഷ്ടസ്വപ്നങ്ങളുടെ,

          നിഴലുകളുടെ

          അടരുകളില്‍

          കറുപ്പിന്‍റെ

          കോലമായ് അലിയുന്ന

          ഞാനെന്ന

          പ്രണയ ജഡം!

          sarathmon00971529462432

        • virahathinum maranathinum idayil

            വിരഹം ....

            എനിക്കും നിനക്കുമിടയില്‍

            നിറഞ്ഞുറങ്ങുന്ന മൗനത്തിന്റെ ഇടങ്ങളാണ്

            വിഷാദം ..

            പുകഞ്ഞു വരുന്ന ട്രെയിനിനു

            മുന്നിലേക്ക് എത്തിപ്പെടുവാനുള്ള ദൂരമാണ്

            ഏകാന്തത ....

            ഉറഞ്ഞോഴുകുന്ന രക്തത്തെ

            കടലിലെക്കൊഴുക്കാനുള്ള ഇടവഴികളാണ്

            മരണം ....

            നിന്നില്‍ നിന്നും എനിക്ക് പിരിയാനാവില്ലെന്ന

            അഹങ്കാരത്തിനുമേല്‍ വീഴുന്ന തിരശ്ശീലയാണ്

            sarathmon 00971529462432

          • ente pranayam varnnolichu poyatheppozho

              എന്‍റെ കാത്തിരിപ്പിന്‍റെ വിയര്‍പ്പായിരുന്നു,

              നിന്‍റെ കണ്ണുകളില്‍ ഊറിയ

              ഉപ്പുനീര്‍ തടാകങ്ങള്‍

              എന്‍റെ പ്രാണന്‍റെ പിടാച്ചിലാണിന്നു,

              നിന്നില്‍ നിന്നുയര്‍ന്നു താഴുന്ന

              ചാന്‍ചലല്യത്തിന്റെ ഉടവാള്‍

              എന്‍റെ വിരഹത്തിന്‍റെ

              പര്‍വ്വതരോഹനമായിരുന്നു,

              നിന്നില്‍ നിന്നിടവേള

              കൈകൊണ്ട ആത്മഹര്‍ഷങ്ങള്‍

              എന്‍റെ ചുണ്ടിലെ മായുന്ന

              പുഞ്ചിരിയായി,

              നിന്നില്‍ നിന്നുതിരാന്‍

              മടിക്കുന്ന, പിണക്കം

              ബാക്കി വെച്ച

              വാടും ചുംബനപ്പൂക്കള്‍

              എന്‍റെ നിരപരാധ രോദനഗീതമായി,

              നിന്നില്‍ അണ്ണയ്ക്കുന്ന

              പരുഷശബ്ദം

              എന്‍റെ നിദ്രതന്‍ നാശമായി

              നീ തേടും ഉത്തരമാം

              പ്രഹേളികയും!

              എന്‍റെ നീട്ടിയ കൈകളുടെ

              മരവിപ്പായി

              നിന്റെ ഉടലിന്‍

              വഴുതിമാറലും

              പിന്‍നടത്തവും!

              എന്‍റെ പിന്‍വിളി

              ശബ്ദമില്ലാത്ത നിലവിളിയായി,

              നിന്‍റെ കണ്ണുകളില്‍ നിന്ന്

              വാര്‍ന്നോലിച്ചുപോയത്

              എന്‍റെ പ്രണയവും... !

              veendum ningalilekku njan

              sarathmon 00971529462432

            • Eee dhinagalil.........

                Ee dhinangalil manassinte avyakthamaya vazhikalilevideyo oru puthuchalanam kelkaam......

                muradicha swapnangal koodukoottiya chillakalil,

                anjathamaya prakasham parathunnathenthu

                murivetta chindhakalil,

                pranayathinte verukal melle

                aazhnnirangunnu........

                aathmavile nombaram.

                athinayi vazhimarunnu......

                00971529730537

              • Pranayameeeee

                  Kinavil ilam thoolikayil thulumbum kavyam pole nilavil narum peelikalal thalodum snehampole akaleyakilum aliyum ente jeevanil vidhooratharamayi...... vidarnnu nee...... pranayame..

                • Ente priya koottukarkku vendi

                    njan sarath ente kurachu post kalenkilum ningal kandirikkum ennu vishwasikkunnu enthayalum njan ividai ninnum vida parayukayanu ini orikkalum thirichu varathirikkan njan sramikkum veedhanayodai

                    messenger of love

                    sarathmon

                    byeee

                  • nee ente nizhal mathramanu

                      ‎"നീ എന്‍റെ നിഴലാണ്...

                      പകല്‍ക്കിനാക്കളില്‍ ഒപ്പം തോള്‍ ഉരുമ്മി,

                      ഇരുള്‍ക്കയങ്ങളില്‍ ദൂരെ മാറി

                      നിലാവില്‍, കൂടെയുണ്ടെന്ന വ്യര്‍ഥ സ്പന്ദം !

                      അതെ നീയെന്നും... നീയെന്‍റെ വെറും നിഴല്‍ മാത്രമാണ് !"

                      00971529730537

                    • orkkuka vallapozhum

                        ജീവിതം ദിശയറിയാത്ത സഞ്ചാരിയെ പോലെ മുന്നോട്ടു പോകുന്നു ..

                        അണയാന്‍ പോകുന്ന റാന്തലിനെ പോലെ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടു അവസാനമൊരു ദിവസം അണയാന്‍ വിധിക്കപെട്ട ജന്മങ്ങള്‍ നമ്മള്‍. ഈ യാത്രയില്‍ പ്രണയവും, സൌഹൃദവും, ജീവിതവും, നമുക്കൊരുപാട് നൊമ്പരങ്ങളും വേദനകളും സമ്മാനമായ്‌ നല്‍കുന്നു.

                        പ്രതീക്ഷിക്കാതെ കിട്ടുന്ന വേദനകളും നൊമ്പരങ്ങളും മറക്കുവാന്‍ അവയെ വരികളാക്കി നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിച്ചോട്ടെ.

                        "എന്ന് തീരുമെന്നറിയാത്ത ഈ ജീവിത യാത്രയില്‍ നിന്നും ഞാനാണ് ആദ്യം മടങ്ങുന്നത് യെങ്കില്‍ നിങ്ങളെന്നെ മറന്നേക്കൂ പക്ഷെ കുറ്റം പറയുവാന്‍ വേണ്ടി മാത്രം എന്നെ ഓര്‍ക്കരുത് .. "

                        00971529730537

                      • pranayam nirvachikkan pattatha enthokayo anu

                          പ്രണയം ഒരു ആഘോഷമാണ് നിറയെ പൂവുകളും

                          കൊഴിയുന്ന ഇലകളും തിരിഞ്ഞു നോക്കുന്ന

                          ആനന്ദത്തിന്റെ നയനങ്ങളും ഉള്ള നമ്മുടെമാത്രം

                          ആഘോഷം..

                          പ്രണയം ഒരു നര്‍ത്തനമാണ്

                          മഴ മേഘം കണ്ടു നിറയെ പീലി വിടര്‍ത്തിയാടുന ്ന

                          മയുര നൃത്തം,

                          നിന്റെ മാത്രം ഹൃദയത്തില്‍ തൊട്ടു

                          ചെവിയില്‍ മന്ത്രിച്ച്

                          നമ്മള്‍ മാത്രം നിറഞ്ഞാടുന്ന നര്‍ത്തനം ....

                          പ്രണയം മഴയാണ്

                          നെല്‍പ്പാടങ്ങള് ‍ക്കു മുകളില്‍കുളിര്‍ ന്നു തീരാത്ത

                          കറുത്ത ആകാശത്തെ സാക്ഷി നിര്‍ത്തി

                          വരമ്പത്തെ തെങ്ങോലത്താഴെ,

                          ചാറ്റല്‍ മഴ കൊള്ളുന്നനമുക്ക ിടയില്‍ തോരാതെ പെയ്ത മഴ..

                          പ്രണയം നിലാവ് ആണ്

                          അസ്തമയങ്ങളില്‍ നിന്ന് ഉദയങ്ങള്‍ തേടുന്ന

                          രാത്രികളില്‍പ്ര തീക്ഷയുടെ വര പോലെ

                          നമ്മള്‍ പ്രണയത്തെകാത്തു വച്ചിരുന്നു...

                          പ്രണയം നിന്റെ കണ്ണുകള്‍ തേടിയുള്ള

                          എന്റെ നയനങ്ങളുടെ പാച്ചിലാണ് ..

                          പ്രണയം നിന്റെ ആത്മാവ് തേടിയുള്ള

                          എന്റെ ഹൃദയത്തിന്റെ പ്രവാഹമാണ് ..

                          നിന്നിലേക്ക്‌ പുര്‍ണ്ണമായി

                          ഒഴുകി തീരുന്നതിനായി ഉള്ള എന്റെ മാത്രം പ്രവാഹം..

                          എന്റെ മാത്രം........ പ്രവാഹം

                          00971529730537

                        • kavarnnedukkumbol

                            സര്‍വതും കവര്‍ന്നെടുക്കുമ്പോള്‍ ...

                            ഞാനെഴുതിയ എന്റെ സ്നേഹവാക്കുകള്‍,

                            ദയവായി എനിക്ക് തിരിച്ചുതരിക ..

                            ഒരു ദാനമായി ... !!

                            ഒരിക്കല്‍ ഒരു പ്രണയഗാനം

                            എന്റെ ചെവിയില്‍ മൂളിയതിനു പകരമായി,

                            അവള്‍ക്കു നല്‍കാന്‍ ഞാന്‍ സൂക്ഷിച്ചു വയ്ക്കുന്ന

                            ആ സ്നേഹവാക്കുകള്‍ മാത്രം,

                            ദയവായി എനിക്ക് തിരിച്ചുതരിക ..

                            ഒരു ദാനമായി ... !!

                            അതിനു ചിലപ്പോള്‍ ഒരു കവിതയുടെ സൗന്ദര്യമുണ്ടാകും,

                            ഒരു വിരഹഗാനത്തിന്റെ താളമുണ്ടാകും ...

                            ഒരു നഷ്ടസ്വപ്നത്തിന്റെ വേദനയുണ്ടാകും ...

                            അതുമല്ലെങ്കില്‍

                            രണ്ട് തുള്ളി കണ്ണീരിന്റെ ഉപ്പുരസമുണ്ടാകും ..

                            അതേയുള്ളൂ സ്വന്തമായി .. !

                            അതുകൊണ്ട് ദയവായി ആ സ്നേഹവാക്കുകള്‍ എനിക്ക് തിരിച്ചുതരിക ..

                            ഒരു ദാനമായി ... !!

                            അതും കൂടി കവര്‍ന്നെടുത്താല്‍ .... !!

                            00971529730537

                          • nee doorathanenkilum

                              നീ വളരെ ദൂരത്താണെന്ന് തിരിച്ചറിയുമ്പോൾ...

                              മനസ്സിലെ വേദന വാക്കുകളായി ഇവിടെ ഒഴുകാറുണ്ട്‌...

                              നിന്നെ പ്രണയിക്കുമ്പോൾ ഞാൻ നിനക്ക്‌ മുൻപിൽ വാചാലനാവുന്നു...

                              എങ്കിലും വാക്കുകളിൽ എന്റെ പ്രണയം പകർത്താനാവില്ല...

                              നിന്നെ ഓർത്തുള്ള എന്റെ വേദന മറ്റൊന്നിനോടും ഉപമിക്കാനും വയ്യ...

                              ഇതിലും വലുതായി മറ്റൊരു വേദനയും ഉണ്ടാകില്ല...

                              ഒരു പക്ഷെ... ആ വേദനയെക്കാളും എത്രയോ ആഴമേറിയതാണ്‌...

                              എനിക്ക്‌ നിന്നൊടുള്ള പ്രണയം...

                              അതുകൊണ്ടാവും വാക്കുകളിൽ എനിക്കത്‌ പകർത്താനാവാത്തത്‌...

                              ഏത്‌ വാക്ക്‌ കടമെടുത്താലും...

                              എവിടെ പോയ്‌ തിരഞ്ഞാലും...

                              അതിനോടുപമിക്കാൻ എനിക്കാവില്ല

                              00971529730537

                            • njan ninakkayi mathram nalkunna aagdhanam

                                ഇത് ഞാന്‍ നിനക്കായി മാത്രം നല്‍കുന്ന ഒരു വാഗ്ദാനം..... അത്, ഇന്നലെ മനസിന്റെ മഴയില്‍ ഉദിച്ച വെറുമൊരു വികാരമല്ല...... ഒരു ആയുസ്സ്‌ മുഴുവന്‍ ഒപ്പമുണ്ടാകും എന്ന ഒരു ഹൃദയത്തിന്റെ പ്രത്യാശയാണിത്‌..... ഏത്‌ പേമാരിയും ഒരു കുടകൊണ്ട് നേരിടാം... എന്റെ കുടക്കീഴില്‍ നീ എന്നോടൊപ്പം ഉണ്ടെങ്കില്‍ ... ഈ ഭൂമിയുടെ അറ്റം വരെ നഗ്ന പാദനായ്‌ ഞാന്‍ നടക്കും .... ഭൂമിയിലൊഴുകുന്ന ഈ മഴയുടെ തണുപ്പും, ഈ കാറ്റും ഒന്നും എനിക്കൊരു പ്രശ്നമാവില്ല.... എന്റെ കരവലയത്തില്‍ പൊതിഞ്ഞു സൂക്ഷിക്കും ഞാന്‍ നിന്നെ എന്റെ കണ്ണിനുള്ളില്‍ വച്ച് കണ്‍പോളകള്‍ ഞാന്‍ അടക്കും..... ഈ പ്രണയമഴയില്‍ ഒരു ജന്മം മുഴുവന്‍ നമുക്ക്‌ നനയാം.. പിന്നെ ഒരായിരം ജന്മങ്ങള്‍ കൂടി......

                              • ormakal orthedukkumbol

                                  ജീവിതം ദിശയറിയാത്ത സഞ്ചാരിയെ പോലെ മുന്നോട്ടു പോകുന്നു ..

                                  അണയാന്‍ പോകുന്ന റാന്തലിനെ പോലെ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടു അവസാനമൊരു ദിവസം അണയാന്‍ വിധിക്കപെട്ട ജന്മങ്ങള്‍ നമ്മള്‍. ഈ യാത്രയില്‍ പ്രണയവും, സൌഹൃദവും, ജീവിതവും, നമുക്കൊരുപാട് നൊമ്പരങ്ങളും വേദനകളും സമ്മാനമായ്‌ നല്‍കുന്നു.

                                  പ്രതീക്ഷിക്കാതെ കിട്ടുന്ന വേദനകളും നൊമ്പരങ്ങളും മറക്കുവാന്‍ അവയെ വരികളാക്കി നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിച്ചോട്ടെ.

                                  "എന്ന് തീരുമെന്നറിയാത്ത ഈ ജീവിത യാത്രയില്‍ നിന്നും ഞാനാണ് ആദ്യം മടങ്ങുന്നത് യെങ്കില്‍ നിങ്ങളെന്നെ മറന്നേക്കൂ പക്ഷെ കുറ്റം പറയുവാന്‍ വേണ്ടി മാത്രം എന്നെ ഓര്‍ക്കരുത് .. "

                                  00971529730537

                                • Kurinjipoo

                                    കിനാവിന്റെ താഴ്വരകളില്‍ ഒരു കുറിഞ്ഞിപ്പൂവായി നീ ഇതള്‍ വിരിയാറുണ്ട്.

                                    നിന്റെ നുണക്കുഴികളിലെ പ്രണയത്തിന്‍ തേന്‍ തുള്ളികള്‍ ഞാന്‍ നുകരാരുണ്ട്.

                                    വാക്കുകള്‍ക്കതീതമായി ഒരു ആനന്ദമുണ്ടെങ്കില്‍ അത് നിന്റെ പ്രണയം മാത്രമാണ്....

                                    കാലങ്ങളും കാതങ്ങളും മായ്ക്കാത്ത ഒരു ആനന്ദം ഉണ്ട് എങ്കില്‍ അത് നിന്റെ ഓര്‍മകള്‍ മാത്രമാണ്...

                                    പ്രണയത്തിന്‍റെ ശ്രുതി കള്‍ എനിക്ക് നീ തന്നപ്പോള്‍

                                    എന്റെ ഹൃദയത്തിന്റെ തന്ത്രികള്‍ നിനക്ക് വേണ്ടി താളം ഇടും..

                                    00971529730537

                                  • nee valareee doorathanu

                                      നീ വളരെ ദൂരത്താണെന്ന് തിരിച്ചറിയുമ്പോൾ...

                                      മനസ്സിലെ വേദന വാക്കുകളായി ഇവിടെ ഒഴുകാറുണ്ട്‌...

                                      നിന്നെ പ്രണയിക്കുമ്പോൾ ഞാൻ നിനക്ക്‌ മുൻപിൽ വാചാലനാവുന്നു...

                                      എങ്കിലും വാക്കുകളിൽ എന്റെ പ്രണയം പകർത്താനാവില്ല...

                                      നിന്നെ ഓർത്തുള്ള എന്റെ വേദന മറ്റൊന്നിനോടും ഉപമിക്കാനും വയ്യ...

                                      ഇതിലും വലുതായി മറ്റൊരു വേദനയും ഉണ്ടാകില്ല...

                                      ഒരു പക്ഷെ... ആ വേദനയെക്കാളും എത്രയോ ആഴമേറിയതാണ്‌...

                                      എനിക്ക്‌ നിന്നൊടുള്ള പ്രണയം...

                                      അതുകൊണ്ടാവും വാക്കുകളിൽ എനിക്കത്‌ പകർത്താനാവാത്തത്‌...

                                      ഏത്‌ വാക്ക്‌ കടമെടുത്താലും...

                                      എവിടെ പോയ്‌ തിരഞ്ഞാലും...

                                      അതിനോടുപമിക്കാൻ എനിക്കാവില്ല

                                      00971529730537

                                    • kannuneer maathram

                                        "ഹൃദയത്തില്‍ കാത്തു സൂക്ഷിച്ച സ്നേഹത്തിന്റെ സുഗമുള്ള ഇ ലോകത്തിനും അപ്പുറം വിരഹത്തിന്റെ മറ്റൊരു ലോകമുണ്ടെന്ന് ഞാനിന്നു തിരിച്ചറിയുന്നു...... ഒരു നോവിനെ മറു നോവായി മായ്ക്കുന്ന നൊമ്പരമാണ് സ്നേഹം അതിലലിയുന്ന നമ്മുടെ മനസുകള്‍ക്ക് എന്നും കണ്ണു നീരുകള്‍ മാത്രമായിരിക്കും കൂട്ട് ".

                                        00971529730537

                                      • pranayam enna aghosham

                                          പ്രണയം ഒരു ആഘോഷമാണ് നിറയെ പൂവുകളും

                                          കൊഴിയുന്ന ഇലകളും തിരിഞ്ഞു നോക്കുന്ന

                                          ആനന്ദത്തിന്റെ നയനങ്ങളും ഉള്ള നമ്മുടെമാത്രം

                                          ആഘോഷം..

                                          പ്രണയം ഒരു നര്‍ത്തനമാണ്

                                          മഴ മേഘം കണ്ടു നിറയെ പീലി വിടര്‍ത്തിയാടുന ്ന

                                          മയുര നൃത്തം,

                                          നിന്റെ മാത്രം ഹൃദയത്തില്‍ തൊട്ടു

                                          ചെവിയില്‍ മന്ത്രിച്ച്

                                          നമ്മള്‍ മാത്രം നിറഞ്ഞാടുന്ന നര്‍ത്തനം ....

                                          പ്രണയം മഴയാണ്

                                          നെല്‍പ്പാടങ്ങള് ‍ക്കു മുകളില്‍കുളിര്‍ ന്നു തീരാത്ത

                                          കറുത്ത ആകാശത്തെ സാക്ഷി നിര്‍ത്തി

                                          വരമ്പത്തെ തെങ്ങോലത്താഴെ,

                                          ചാറ്റല്‍ മഴ കൊള്ളുന്നനമുക്ക ിടയില്‍ തോരാതെ പെയ്ത മഴ..

                                          പ്രണയം നിലാവ് ആണ്

                                          അസ്തമയങ്ങളില്‍ നിന്ന് ഉദയങ്ങള്‍ തേടുന്ന

                                          രാത്രികളില്‍പ്ര തീക്ഷയുടെ വര പോലെ

                                          നമ്മള്‍ പ്രണയത്തെകാത്തു വച്ചിരുന്നു...

                                          പ്രണയം നിന്റെ കണ്ണുകള്‍ തേടിയുള്ള

                                          എന്റെ നയനങ്ങളുടെ പാച്ചിലാണ് ..

                                          പ്രണയം നിന്റെ ആത്മാവ് തേടിയുള്ള

                                          ഹൃദയത്തിന്റെ പ്രവാഹമാണ്

                                          00971529730537

                                        • nashtapettathinu pakaram

                                            ജീവിതത്തില്‍ പലതും നഷ്ടപ്പെട്ടെക്കാം

                                            പിന്നിട് പലതും നേടിയേക്കാം

                                            പക്ഷെ ................

                                            നേടിയത് ഒന്നും നഷ്ടമായതിനു

                                            പകരമാവില്ല ഒരിക്കലും.......

                                            00971529730537

                                          • vazhithettiya jeevitham

                                              "പിന്തുടരുവാന്‍ വഴികളില്ല ...

                                              ആഗ്രഹിക്കുവാന്‍ മോഹങ്ങളില്ല ....

                                              കൊട്ടി അടക്കുവാന്‍ തുറന്നിട്ട വാതിലുകളില്ല ...

                                              ആകെ ഉള്ളതു വഴി തെറ്റിയ ഒരു ജീവിതവും ...

                                              വേദനയാല്‍ തളര്‍ന്നുറങ്ങുന്ന ഒരു മനസും "

                                              00971529730537

                                            • hridhayamidippukal

                                                എത്ര മനോഹരങ്ങളായിരുന്നു ആ നിമിഷങ്ങള്‍...

                                                എന്‍റെ കരങ്ങള്‍ പിടിച്ചുകൊണ്ട്, ഇതൊരിക്കലും നഷ്ടപെടുതില്ലെന്നു നീ പറഞ്ഞ നിമിഷം...

                                                കവിള്‍ത്തടത്തില്‍ മുത്തം നല്‍കികൊണ്ട് ഇതൊരിക്കലും വാടാനനുവധിക്കില്ലെന്നു ഞാന്‍ പറഞ്ഞ നിമിഷം....

                                                എന്‍റെ മാറില്‍ ചാഞ്ഞുകൊണ്ട് കണ്ണില്‍ നോക്കി നീ പറഞ്ഞ നിമിഷം...

                                                നമ്മുടെ ഹൃദയമിടിപ്പുകള്‍ക്ക് ഒരേ വികാരമാണെന്ന്....

                                                നിമിഷങ്ങളുടെ ആയുസ്സ്‌ തീര്‍ന്നപ്പോള്‍, ഇന്നാകരങ്ങള്‍ എന്‍റെ അല്ല....

                                                ഒരിക്കലും ആ കവിള്‍ത്തടത്തില്‍ മുത്തം നല്കാനുമാവില്ല...

                                                നിന്‍റെ ഹൃദയമിടിപ്പുകള്‍ ഇന്ന് മറ്റാര്‍ക്കോവേണ്ടിയായിരിക്കുന്നു....

                                                എന്നിരുന്നാലും സഖീ, നീ തന്ന ആ നിമിഷങ്ങള്‍ മതി,

                                                ഇനിയുള്ളകാലം മുഴുവന്‍

                                                എന്‍റെ ഹൃദയമിടിപ്പുകള്‍ക്ക് ശക്തിയേകാന്‍.... 00971529730537

                                              • pranayam ente swantham

                                                  എല്ലാം മറക്കപ്പെടുന്ന ഈ ലോകത്ത് ഞാന്‍ നിന്റെയും മുഖം മറക്കുമോ? ഇല്ല ..... അതൊരിക്കലും ഇല്ല - എന്റെ മനസ്സില്‍ അത്രക്കും നിന്‍ മുഖം

                                                  പതിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ എന്തിനാണ് നീ വീണ്ടും എന്റെ കണ്ണുകളില്‍ പതിയുന്നത് ... ഇതിന്റെ രഹസ്യം എന്താണ്? ഇതാണോ പ്രണയം? ....

                                                  എന്റെ പ്രണയം ... അതിങ്ങനെയാണ്-നീയറിയാത്ത പ്രണയം .... അവിടെ പരാതിയില്ല ... പരിഭവമില്ല ... അവിടെ എല്ലായ്പ്പോഴും നിറഞ്ഞ സ്നേഹം മാത്രം ....... എന്റെ സ്വോപ്നങ്ങള്‍ക്ക് ഞാനിവിടെ ഭാവങ്ങള്‍ നല്‍കുന്നു ....... അത് കഴിയുമ്പോള്‍ എന്റെ പ്രണയത്തിനു ജീവനുതിക്കുന്നു....... അങ്ങനെ ജീവനുള്ള ശലഭങ്ങള്‍ നിമിഷ നേരത്തേയ്ക്ക് വാനില്‍ പറന്നുയരും പോലെ ഞാനും നീയും പറന്നുയരും .. അവിടെ നിന്റെ ചിറകുകള്‍ തളരുകയില്ല എന്റേതും ....

                                                  ഒരുപക്ഷെ നിന്നെ കൂടുതല്‍ അറിഞ്ഞാല്‍ നമ്മളിരുവരുടെയും ചിറകുകള്‍ അടര്‍ന്നുപോയെക്കാം ല്ലേ ... ? അതുവേണ്ട എനിക്ക് ........ എന്റെ സ്വോപ്നങ്ങളില്‍ എന്നും നീ ജീവിക്കുന്ന ഒരു ശലഭം ആയിരിക്കണം .... ശലഭത്തിന്റെ ജീവിതം കുറച്ചു ദിനങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നാണെന്ന് നമുക്കറിയാം ..... പക്ഷെ അവരുടെ ജീവിതം പൂര്‍ണ്ണമായ സന്തോഷത്തിലാണ് ... കാരണം നിറഞ്ഞ സ്വതന്ത്രം ആണ് പ്രക്രതി അവര്‍ക്കായ് ഒരുക്കി കൊടുക്കുന്നത് ... അവര്‍ക്കായ് പറന്നുല്ലസിക്കാന്‍ നിറഞ്ഞ വാനം ,,, തങ്ങളുടെ നിരീക്ഷണമോ ... പുഷ്പങ്ങളുടെ വര്‍ണ്ണ പ്രപഞ്ചമായ പുങ്കാവനത്തിലും... അവര്‍ നുണയുന്ന തേന്‍ തുള്ളിയോ ... അവര്‍ക്കായ് വിരുന്നു ഒരുക്കി കാത്തുവയ്ക്കുന്ന മധുരപുഷ്പ്പങ്ങളില്‍ നിന്നും ....... എവിടെയും നിറഞ്ഞ സ്വാതന്ത്ര്യം ........ .... പ്രണയം ആവശ്യപ്പെടുന്നതും ഈ സ്വാതന്ത്ര്യം തന്നെ ...... 00971529730537

                                                • ormakal marikkathirikkatee

                                                    കിനാവിന്റെ താഴ്വരകളില്‍ ഒരു കുറിഞ്ഞിപ്പൂവായി നീ ഇതള്‍ വിരിയാറുണ്ട്.

                                                    നിന്റെ നുണക്കുഴികളിലെ പ്രണയത്തിന്‍ തേന്‍ തുള്ളികള്‍ ഞാന്‍ നുകരാരുണ്ട്.

                                                    വാക്കുകള്‍ക്കതീതമായി ഒരു ആനന്ദമുണ്ടെങ്കില്‍ അത് നിന്റെ പ്രണയം മാത്രമാണ്....

                                                    കാലങ്ങളും കാതങ്ങളും മായ്ക്കാത്ത ഒരു ആനന്ദം ഉണ്ട് എങ്കില്‍ അത് നിന്റെ ഓര്‍മകള്‍ മാത്രമാണ്...

                                                    പ്രണയത്തിന്‍റെ ശ്രുതി കള്‍ എനിക്ക് നീ തന്നപ്പോള്‍

                                                    എന്റെ ഹൃദയത്തിന്റെ തന്ത്രികള്‍ നിനക്ക് വേണ്ടി താളം ഇടും..

                                                  • chumbanapoo

                                                      നിനക്കായ് ഞാനയച്ച ഒരു എസ്‌. എം. എസ്‌

                                                      ഔട്ട്‌ ബോക്സില്‍ ഇന്നും തനിയെ നീറി കിടക്കുന്നു ...

                                                      ഡിലീറ്റ് ചെയ്തിട്ടും പോകാതെ, മായാതെ

                                                      ഔട്ട്‌ ബോക്സില്‍ ഇന്നും കെട്ടി കിടക്കുന്നു ... !!

                                                      അന്ന്, ആ ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയുടെ

                                                      തുറന്നിട്ട വാതിലിന്‍റെ മറയില്‍ വച്ച്

                                                      ആരും കാണാതെ തരാമെന്ന് കരുതി

                                                      ഹൃദയത്തില്‍ സൂക്ഷിച്ചു വച്ച,

                                                      ഇതള്‍ കൊഴിയാത്ത ...

                                                      ഒരു ചുവന്ന ചുംബനപ്പൂ പോലെ ... !!

                                                    • veendum njan thanichanu

                                                        വീണ്ടും ഞാന്‍ തനിച്ചായിരിക്കുന്നു. കൂട്ടിനു അവള്‍ തന്ന മധുര സ്നേഹത്തിന്റെയും മധുര നൊമ്പരത്തിന്റെയും നശിക്കാത്ത കുറെ ഓര്‍മ്മകള്‍ മാത്രം....... എന്റെ സ്വപ്നങ്ങളില്‍ നീ എന്നും ഉണ്ടായിരുന്നു....... പ്രണയം മൊട്ടിടുന്ന വേദിയില്‍ തന്നെ പ്രണയത്തെ ഹൃദ്യമാക്കിയവര്‍ അവസാനം തൂവല്‍ കൊഴിക്കുന്ന ഈയലുകലായി മാറുന്നു. ഒരിക്കലും നീയെനിക്കന്യയായിരുന്നില്ല. ഓരോ മാത്രയിലും എന്റെ ശ്വാസമായ് എന്റെ പ്രണയത്തിന്റെ വീഥികള്‍ നിശബ്ദവും വിജനവുമായിരിക്കുന്നു. പ്രണയത്തെ കുറിച്ചെഴുതിയ എന്റെ മനസ്സിന്റെ ഉള്ളിലെ അക്ഷരങ്ങള്‍ എന്റെ തൂലികയെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. ഇനിയാണ് നിലയിക്കാത്ത കണ്ണുനീരിന്റെ നെറുകയിലൂടെ ഒരു യാത്ര...

                                                      • masweet love

                                                          എന്‍റെ നോവുകളില്‍, തേങ്ങലുകളില്‍, എന്നും എന്നോടൊപ്പം നീ ഉണ്ടായിരുന്നു,,

                                                          ആ നിന്നെ ഞാന്‍ ഒത്തിരി സ്നേഹിച്ചുപോയി..

                                                          ഈറനണിയുന്ന കണ്ണുകള്‍... ആ കണ്ണുനീര്‍ തുടക്കാന്‍..

                                                          പതിയെ എന്നരികില്‍ എത്തിയപ്പോള്‍..

                                                          നിന്നില്‍ ഒളിഞ്ഞു കിടക്കുന്ന ആ സ്നേഹം..

                                                          ചെഞ്ചുണ്ടുകള്‍ മൌനം പാലിക്കവേ..

                                                          ആ കണ്ണുകള്‍ ആ കഥ എന്നോട് പറഞ്ഞു..

                                                          മനസ്സ് ഒരു കടലായി അലറി കരയവേ..

                                                          കവിള്‍ത്തടം ഒരു നീര്‍ ചാലായി

                                                          നീണ്ട കൈവിരലുകളില്‍ കണ്ണുനീര്‍ നനയവേ..

                                                          ആ ഹൃദയം മന്ത്രിക്കുന്നുണ്ടായിരുന്നു..

                                                          പൂക്കളും കാറ്റും പോലെ

                                                          ഞാനും നീയും... എന്ന്‌.

                                                          നോവുകള്‍ നമ്മുടെതാണ്‌ എന്ന്‌...

                                                          ചൊല്ലാന്‍ മറന്ന ഒരു കവിത പോലെ...

                                                          ഒരു പനിനീര്‍ പൂപോലെ..

                                                          അതിന്‍ സുഗന്ധം പോലെ..

                                                          നിന്‍റെ സ്നേഹം..

                                                          ഇന്ന് നിന്നെ ഞാന്‍ യാത്രയാക്കുകയാണ്..

                                                          സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്ക്..

                                                          തിരികെ ഞാന്‍ നടന്നു തുടങ്ങുമ്പോള്‍..

                                                          നഷ്ട്ട പെടാന്‍ നഷ്ട്ട പെട്ടതിനെക്കാള്‍

                                                          ഒന്നും കാത്തിരിക്കാന്‍ ഇല്ലായിരുന്നു..

                                                        • fall in love

                                                            Gravitation cannot be hold responsible for two people falling in love

                                                          • Snehamm....

                                                              Avar ennodu chodichu ..... ninakku vishamamundoo avalkku ninnai ishtamalla ennu paranjathil

                                                              njan paranju vishmamundu ennodu ishtamalla ennu paranjathu kondalla avaludai valiya nashtathee orthu kondu

                                                              enikku nashtapettathu ennai snehikkatha oru penkittiyee mathram ennal avalkooo

                                                              jeevanu thulyam snehikkunna ennai ... nashtam sathyathuil arakka?