sreejith... gravatar
Name:sreejith...
Total Submissions:5
Average User Rating:
Most Active Category:Love SMS - 4 Message(s)

Given below are all the SMS messages contributed by our user sreejith....

Sort By: Date Rating
  • ഗുല്‍മോഹര്‍..............

      മഴ പെയ്യുന്നു..
      പാതകളില്‍ വാകമരത്തിനു
      മഴ നനയുന്ന വ്യസനം....
      എവിടെ ഞാന്‍ നട്ട പൂക്കള്‍ ,
      ഏതു ഹൃദയമാണതു മോഷ്ടിച്ചത്;
      ഇനി അത് തിരിച്ചു കിട്ടില്ലെന്നോ?!
      എന്റെ പാതകളില്‍ ഇനി നിന്റെ നോട്ടമെല്‍ക്കാതെ
      ഋതു മാറാന്‍ കാത്തു ഞാന്‍ തനിയെ..

    • ഞാൻ.'' '

        ചക്രവാളമിപ്പോള്‍ ചുവക്കാറില്ല ചക്രവാകപ്പക്ഷികള്‍ കരയാറില്ല ചക്രവാതങ്ങളിപ്പോള്‍ വീശാറില്ല.... ഉരുകുന്ന സൂര്യനും മൌനമുണ്ണുന്ന പക്ഷികളും ചലനമറ്റ ഉഷ്ണവാതങ്ങളും വരളുന്നസന്ധ്യയും മാത്രം... വരണ്ടൊഴുകുന്ന കാലത്തിന്‍ സാക്ഷ്യപത്രമായി ഇരുളുന്ന കാഴ്ചകളും ഊഷരമാമെന്‍ മനസ്സും ഏകാന്തതയും ഞാനും..

      • എന്റെ തൂലിക ...

          നിന്റെ ചുടുനിശ്വാസമേറ്റതിന്റെ നാണം കൊണ്ടാവാം എന്റെ അക്ഷരകുഞ്ഞുങ്ങളിപ്പോള്‍ കള്ളമയക്കത്തിലാണ്‌... അവരൊന്നു ഉണര്‍ന്നോട്ടെ, എനിക്കിനിയും എഴുതണം. നിലാവിലുദിക്കുന്ന നക്ഷത്രങ്ങളെയും, പാടുന്ന രാക്കിളികളെയും കുറിച്ച്. വെളുത്ത ലില്ലിപ്പൂക്കളേയും ഉള്ളില്‍ പ്രണയം ചൊരിയുന്ന ഗുല്‍മോഹരുകളെയും കുറിച്ച്.... പിന്നെ, പിന്നെ ഒരുപാട് ഇഷ്ട്ടത്തോടെ നിന്നെയും കുറിച്ച്...

        • ഉണർത്തുപാട്ട്

            പുലര്‍കാല സ്വപ്നങ്ങള്‍ക്ക്
             ഇപ്പോള്‍ മരണത്തിന്‍റെ
             തണുപ്പും ചുടലയുടെ തീ ഗന്ധവും..
             എന്‍റെ ചിന്തകളുടെ
            ആഴം അളന്നു ഇല്ലാതാവാന്‍
             ഇന്നലെയും
             എനിക്കു കൂട്ടായ് വന്നിരുന്നു
             ഒരു നനുത്ത മഞ്ഞുകണം പോലെ.
             നാളെയിലേക്ക് ഉണര്‍ത്തു പാട്ടായി......

          • മൗനം....

              മൌനത്തിന്റെ
              ആഴങ്ങളിലേക്ക്
              തുടരെ  ഊളിയിടുകയാണ്
               മനസ്സ്..
              സങ്കടകടലിലെ
              ചുഴികളില്‍ പെട്ടു,
              ഭ്രാന്തന്‍ചിന്തകളുടെ
              നിലയില്ലാകയങ്ങളില്‍,
              മുങ്ങി ശ്വാസം പിടയുന്ന
               എന്റെ ജീവനും......